May 7, 2011

കുട്ടിക്കഥ

( Disclaimer: ഈ കഥയ്ക്ക് മരിച്ചവരോ ജീവിച്ചിരിപ്പില്ലാത്തവരോ ആയി യാതോരു ബന്ധവുമില്ല.അങ്ങനെ നിങ്ങള്ക്ക് തോന്നിയില്ലെങ്കില് അത് തികച്ചും യാദൃശ്ചികം മാത്രമാണ്. :) )

ഒരിടത്തൊരിടത്ത് ഒരു
കുട്ടിയുണ്ടായിരുന്നു.വെള്ളിയാഴ്ചകളില് മാത്രം അവന് നേരത്തെ ഉണരും,അന്ന് അവന് വളരെ ആഹ്ളാദവാനായിരിക്കും, കാരണം അന്നാണല്ലോ ബാലഭൂമി വരുന്നത്!
അവനെ എല്ലാവരും വിളിച്ചു- വെള്ളിയാഴ്ചക്കുട്ടി!

കാലം മാറി കഥ മാറി
കാലാവസ്ഥ വീണ്ടും മാറി
വീടിനൊപ്പം നിറവും മാറി.
APEX ULTIMA.
Sorry....
അതെ കാലത്തിനൊപ്പം കാര്യങ്ങളുടെ കിടപ്പും മാറി. അവന്റെ കിടപ്പുമുറിയുടെ വടക്കേ മൂലയില് പുതിയതായി ഒരു മേശയും അതിന്റെ മുകളില് ഒരു കമ്പ്യൂട്ടറും സ്ഥാനം കണ്ടെത്തി. ഒപ്പം ഒരു ബ്രോഡ്ബാന്റ് കണക്ഷനും.

രാവിലെ ഉണര്ന്നാല് ആദ്യം തന്നെ ഫേസ്ബുക്ക് മറിച്ച് നോക്കി, അതിന്റെ മുകളറ്റത്തെ,അമേരിക്കന് ഭൂഖണ്ഡം മുന്നില് വന്നപ്പോള് കറക്കം നിന്ന് പോയ, കൊച്ചു ഫൂമിയുടെ നടുപ്പുറത്ത് ചുവന്ന ബാക്ക്ഗ്രൌണ്ടില് വെളുത്ത അക്കങ്ങളെ അവന് തേടും, അപ്പോള് ആ ചുവപ്പ് അവന്റെ കവിളിലേക്കും പടരും...

അമ്മായിയുടെ മൂത്ത മോളുടെ ।ഒമ്പത് മാസം പ്രായമായ എളേ കുട്ടീടെ ഫോട്ടോ എട്ത്ത് അപ്ലോഡ് ചെയ്യുക (cho cute..), കണ്ടവന്റെ ചുമരിലൊക്കെ പോസ്റ്ററൊട്ടിക്കുക, അപ്പുറത്തെ വീട്ടിലെ പട്ടി പെറ്റതും ടോയ്ലറ്റില് പോകുന്നതും വരെ സ്റ്റാറ്റസ് അപ്ഡേറ്റാക്കുക, എന്റെ കാമുകിയെ ആര് കെട്ടും എന്റെ ഭാവി ഭാര്യയുടെ കുട്ടിയുടെ അച്ഛന് ആരായിരിക്കും ഗോപി സത്യസന്ധനാണോ അല്ലയോ തുടങ്ങിയ സര്വ്വേകളില് പ ങ്കെടുക്കുക, കൃഷിയിറക്കിയും ആടിനെ പോറ്റിയും നാല് കാശുണ്ടാക്കുക (കര്ഷക ശ്രീ കിട്ട്വോ ആവൊ?), സിസിലി സുറിക്കൊവ,പമേലിയ ആന്ഡ്രിയ തുടങ്ങിയ മദാമ്മമാരോട് ചാറ്റുക (ഇതൊക്കെ ശശീടേം ഗോപാന്ടേം വ്യാജ പ്രൊഫൈലാണെന്ന് പാവം അറിഞ്ഞില്ല,മദാമ്മ തന്നോട് ചാറ്റി ചാറ്റി മലയാളം പഠിച്ചെന്നാണ് ഇപ്പോഴും പുള്ളീടെ വിശ്വാസം)... ഇതൊക്കെയായിരുന്നു ഫേസ്ബുക്ക് കുട്ടിയുടെ മുഖ്യ വിനോദങ്ങള്.

ആയിരം..രണ്ടായിരം.... കൂടിക്കൂടി വരുന്ന തന്റെ സുഹൃദ്നിരയുടെ വലിപ്പം കണ്ട് അവന് ഉള്പ്പുളകം കൊണ്ടു. ഇത്രത്തോളം സുഹൃത്തുക്കളുള്ള വേറാരുണ്ട് ഈ ഇന്ത്യാ മഹാരാജ്യത്ത്? സുരൃത്തുക്കള് സ്വര്ണം പോലെയാണ്, എത്രയേറെ ഉണ്ടോ അത്തരയേറെ സന്തോഷം.
ഫേസ്ബുക്ക് കുട്ടി ഭാഗ്യവാനാണ്!

യഥാര്ത്ഥത്തില് ഫേസ്ബുക്ക് കുട്ടി ഭാഗ്യവാനായിരുന്ോ? ആയിരുന്നു.പക്ഷേ...

അന്ന് ഭാഗ്യം അവധിയിലായിരുന്നിരിക്കണം, ആ ഒരു സുപ്രഭാതത്തില് ലോഗിന് പേജ് അവനോട് പറഞ്ഞു
'' your password is INCORRECT''
വിറയ്ക്കുന്ന കൈകളോടെ അവനൊന്നു കൂടി പാസ്വേഡ് എന്റ്റര് ചെയ്തു
'CHINNUKKUTTY'
വീണ്ടും പഴയ പല്ലവി തന്നെ
'' Y O U R P A S S W O R D I S INCORRECT''
''കൂതറ ഫേസ്ബുക്കേ എന്റെ പാസ്വേഡ് ഇന്കരക്ട് ന്ന് അല്ല, അത് ടിന്ടുമോന്റെ പാസ്വേഡ് ആണ്, ഞാന് ഫേസ്ബുക്ക് കുട്ടിയാണ്''
ആര് കേള്ക്കാന്?
വഴികള് പലത് നോക്കിയിട്ടും വാതിലടഞ്ഞു തന്നെ.
ആരോട് പറയാന്?
ഇത്ര നാള് കൊണ്ട് തീര്ത്ത മണല്ക്കൊട്ടാരമതാ ഇടിഞ്ഞു വീഴുന്നു. രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെ ഫേസ്ബുക്ക് കുട്ടി ജനലഴികള്ക്കിടയിലൂടെ വിദൂരതയിലേക്ക് കണ്ണെറിഞ്ഞു. പുറത്തു പെയ്യുന്ന മഴയുടെ സൌന്ദര്യം ആദ്യമായി അവന് കണ്ടു.

8 comments: