Mar 17, 2013

പോനാൽ പൊഹട്ടും പോടാ

ഞാൻ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി , അവിടെ വിഷാദഭാവം തളം കെട്ടി നിൽക്കുന്നു.
'ഇവനെന്താ കുറവൻ ചത്ത കുരങ്ങന്റെ ഭാവം ' എന്നു പോത്തനോട് കണ്ണ്കൊണ്ട് ആരാഞ്ഞു.
"അവന്റെ ലൈനിന്റെ കല്ല്യാണമാണു നാളെ" പോത്തൻ എന്റെ ചെവിയിൽ പതുക്കെ മൊഴിഞ്ഞു.
          ഹൃദയത്തിന്റെ നാലാമത്തെ അറയുടെ ഒരു ചെറിയ മൂലയിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം, ഒരു സുഖം , മുള പൊട്ടി.
നാലു കൊല്ലം കോളേജിന്റെ വരാന്തയിലൂടെ തെക്ക് വടക്ക് നടന്നിട്ട് ഒരുത്തി പോലും തിരിഞ്ഞു നോക്കാനില്ലാതെ മടുത്ത് മനസ്സ് മരവിച്ച് ജീവിതം വെറുത്ത് സപ്ലിയടിച്ച് പണ്ടാരമടങ്ങി  ഉറങ്ങാൻ കിടക്കുന്ന രാത്രികളിൽ ,  ഇവൻ , ഇടത് വശത്ത് ഇരിക്കുന്ന ഈ പരമ നാറി , മാത്രം ഫോണിലൂടെ ഇടവിടാതെ ചിരിച്ചും കൊഞ്ചിയും അടക്കി രഹസ്യങ്ങൾ പറഞ്ഞും എന്റെ ചെവി പഴുപ്പീച്ചിട്ടുണ്ട്.
നന്നായി.
           എന്നാലും അവന്റെ പ്രേമകാവ്യത്തിലെ ഓരോ ഏടുകളും എഴുതപ്പെടുന്നതിനു ഞാനും സാക്ഷിയാണു.

                    - "വാടക..?"

                     "എന്ത് വാടക ?" അവൾ ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം ചോദിച്ചു.

                     "എന്റെ ഹൃദയത്തിൽ താമസിക്കുന്നതിന്റെ.."

 ഇത്ര കിടിലോല്ക്കിടിലമായി ഈ കോളെജിന്റെ ചരിത്രത്തിലാരും ഒരു പെണ്ണിനേയും പ്രൊപോസ് ചെയ്ത് കാണില്ല. ഇങ്ങനെ മഹത്തരമായ ആശയങ്ങൾ ഞാൻ അവനല്ലാതെ വേറാർക്കും പറഞ്ഞു കൊടുത്തിട്ടുമില്ല!

                     -  "അങ്ങനെ ..."  അവൾക്ക് സിറ്റുവേഷൻ പൂർണ്ണമായി പിടികിട്ടാൻ ഇത്തിരി സമയമെടുത്തു.
 പിന്നെ ബാഗ് തുറന്ന് അൻപത് പൈസ എടുത്ത് അവന്റെ നീട്ടിയ കയ്യിലേക്ക് ഇട്ട് കൊടുത്തു.
വിഷ്ണു  ശശിയായി.
   
           പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ട് പടിയാണല്ലോ. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് അവൻ എന്റെ ഉപദേശങ്ങൾ മൊത്തമായി തള്ളിക്കളഞ്ഞു.
മൂന്നാം നാൾ അവൾ യേസ് പറഞ്ഞു.
രണ്ട് വർഷത്തിൽ അവൻ പന്ത്രണ്ട് സപ്ലി സ്വന്തമാക്കി.
ബിജുവേട്ടനെ ലക്ഷപ്രഭുവാക്കി ( മൊബൈൽ പാലസ് ബിജു).
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്, ഇതും
 എല്ലാം കാണാൻ എന്റെ ജീവിതം പിന്നെയും ബാക്കി.



"തീട്ടക്കട്ടയിലും ഉറുമ്പരിക്കുന്നോ!" വിഷ്ണുവിനെ ഇടം കണ്ണിട്ട് നോക്കി ഞാൻ ഉറക്കെ പറഞ്ഞു.
 മുന്നിലിരുന്നവർ, തിരിഞ്ഞ് , എന്നെ രൂക്ഷമായി നോക്കി.

"തീട്ടക്കട്ടയല്ലെടാ പൊട്ടാ തീക്കട്ട" പോത്തൻ തിരുത്തി.

"ആദ്യം പറഞ്ഞത് തന്നെയാ ഞാൻ ഉദ്ദേശിച്ചത്" ഞാൻ മുരണ്ടു.
പിന്നെ വിഷ്ണുവിന്റെ തോളിൽ കയ്യിട്ട് അവനെ ആശ്വസിപ്പിച്ചു.
"സാരമില്ലെടാ, അവൾ പോയാ വേറൊരുത്തി അത്രയേ ഉള്ളൂ"

"ബട്ട് ഐ ലവ് ഹേർ റ്റൂ മച്ച് ഡാ"

"മീ റ്റൂ ഡാ"

വിഷ്ണു മിണ്ടുന്നില്ല. ഒരു പ്രാസം ഒപ്പിച്ച് പറഞ്ഞതാണു, അത് ചീറ്റി. ഇനിയിപ്പം എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം..

"ഡാ പ്രണയം ചെടിയിൽ വിരിഞ്ഞു നിൽക്കുന്ന പൂ പോലെയാണു, കാണാൻ സുന്ദരം , കാറ്റിൽ അതിന്റെ പരിമളം, പക്ഷേ പറിച്ചെടുത്ത് കയ്യിൽ വച്ചാൽ അത് വാടിപ്പോകും"
           വിഷ്ണുവും പോത്തനും അന്തം വിട്ട് എന്നെ നോക്കി ഇരിക്കയാണു.
ഞാൻ,  പറഞ്ഞത് ഒന്നു സ്വയം റീവൈന്റ് ചെയ്ത് നോക്കി.
 വൗവ് കൊള്ളാം.. നാവിൽ എങ്ങനെയോ കുടുങ്ങിയതാണു.
മറന്നു പോകാതിരിക്കാൻ നോട്ടിൽ കുറിച്ചിട്ടു.
ഇന്നത്തെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റിന്റെ കാര്യത്തിൽ തീരുമാനമായി.

"മച്ചാ അത് കലക്കി, പക്ഷേ നീ എന്താ ഉദ്ദേശിച്ചത്?" പോത്തനു സാരാംശം അറിയണം.

"ലതായത് ,  നമ്മൾ പെൺപിള്ളാരുടെ പിറകേ നടന്നാലും സെറ്റാവുംന്ന് തോന്നിയാ അപ്പോ തലയൂരണം"

"യെടാ പുലീ" പോത്തന്റെ കണ്ണുകളിൽ ആരാധന.


"യൂ ത്രീ സ്റ്റാന്റ് അപ്പ്"

ആരാണു ആ മൂന്നു പേർ എന്നറിയാൻ ക്ലാസ്സിലെ എല്ലാവരും തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ട്.

"ലാസ്റ്റ് ബെഞ്ച്" പിന്നേയും സുമലത മിസ്സിന്റെ ശബ്ദം പൊങ്ങി.

ഇപ്പോ ആൾക്കാരെ മനസ്സിലായി.
ഞാനും പോത്തനും എഴുന്നേറ്റു നിന്നു. സംശയിച്ച് നിന്ന വിഷ്ണുവിനെ കുത്തിപ്പൊക്കി.

"നിങ്ങൾക്ക് ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ ആവശ്യമില്ലെങ്കിൽ ഇറങ്ങിപ്പോവണം, അല്ലാതെ ബാക്കിയുള്ളവർക്ക് ശല്യമുണ്ടാക്കരുത്
ഓക്കെ?

നൗ  സിറ്റ് ഡൗൺ "

      ഇരിക്കാനാഞ്ഞ വിഷ്ണുവിനൊരു തള്ള് കൊടുത്തു, അവന്റെ സീറ്റിലേക്ക് ഞാൻ ഇരുന്നു. അവൻ ഒരു നിമിഷം അമ്പരന്നു നിൽക്കെ ഞാനും എഴുന്നെറ്റ് അവന്റെ പിന്നിൽ നിന്നു, കൂട്ടത്തിൽ പോത്തനെ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നിൽ നിന്ന് ഒരു തള്ളു കൂടി , വിഷ്ണു മുന്നോട്ട് രണ്ട് സ്റ്റെപ്പ് നടന്നു.

വിഷ്ണുവിന്റെ നേതൃത്ത്വത്തിൽ മൂന്നു പേർ ക്ലാസിനു പുറത്തേക്ക് മാർച്ച് ചെയ്തു. സുമുതല വാ പൊളിച്ചു നിന്നു.!
                    
               
             ക്ലാസ്സീന്ന് ഇറങ്ങിയപ്പോഴേ ഉറപ്പിച്ചതാണു ഇന്നു ബിരിയാണി കഴിക്കണം ന്ന് (ചുമ്മാ അങ്ങനെ തോന്നി).
മൂന്നു പേരും ഒരു ബൈക്കും റസിയാ ഫുഡ് ഹൗസിലേക്ക് പറന്നു.
ഹോട്ടലിൽ കേറിയപ്പോതൊട്ട് വിഷ്ണു ഫോണിലാണ്.
                         - "പോയോ?"
                             ..
                           "ഇത്ര നേരമായിട്ടും പോയില്ലാ..!"
                              ...
                           "പോവുന്നുണ്ടോന്നു നോക്ക്.."

"ഡാ അത്ര പ്രശ്നമാണെങ്കിൽ ഇത്തിരി വിമ്മ് കലക്കി കൊടുക്ക് , നല്ലോണം പോവും" പോത്തൻ ഇടയിൽ കയറി ഗോളടിച്ചു.

"ശവത്തിൽ കുത്താതെഡേയ്" ഞാൻ പോത്തനെ ശാസിച്ചു.

വിഷ്ണു ഹോട്ടലിനു പുറത്തിറങ്ങി ഫോൺ വിളി തുടർന്നു.

"എല്ലാർക്കും ഫിഷ് ബിരിയാണി പറഞ്ഞാലോ?" ഞാൻ പോത്തനോട് അഭിപ്രായം ചോദിച്ചു.

"വേണ്ട ഫിഷ് ഡേഞ്ചറാണു, എനിക്ക് എഗ് ബിരിയാണി മതി"

       പോത്തൻ പറഞ്ഞതിലും കാര്യമുണ്ട്. ജപ്പാനിലെ മിനമാതയിൽ മെർക്കുറി തിന്ന മീനിനെ തിന്നിട്ട് പലരുടേയും കാറ്റ് പോയതായിട്ട് എവിടേയോ വായിച്ചിട്ടുണ്ട്.

"നീ പറഞ്ഞത് ശ്ശെരിയാട്ടോ, അമോണിയേം യൂറിയേം ഒക്കേള്ള വളക്കൂറുള്ള മീനായിരിക്കും .തിന്നാൽ ചെലപ്പോ പണി കിട്ടും"

പോത്തൻ എന്നെ പുച്ഛത്തോടെ നോക്കി, എന്നിട്ട് മൊഴിഞ്ഞു
"പല്ലിന്റെടേൽ മുള്ള് പോവണ കാര്യാ ഇഷ്ടാ ഞാൻ പറഞ്ഞത്"

ഞാൻ ശശിയായി.










6 comments:

  1. - "വാടക..?" "എന്ത് വാടക ?" അവൾ ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം ചോദിച്ചു. "എന്റെ ഹൃദയത്തിൽ താമസിക്കുന്നതിന്റെ.."
    ഹോ എന്നാ ഒരു ഐഡിയ!
    ക്ലാസ്സിലെ പിള്ളേർക്ക് പറഞ്ഞു കൊടുക്കാം ;)
    കൊള്ളാം

    ReplyDelete
  2. എവിടെയൊക്കെയോ എന്തൊക്കെയോ മിസ്സിംഗ്‌. സാരമില്ല. നെക്സ്റ്റ് റ്റൈം തകര്ക്കാം

    ReplyDelete
  3. nice one da .. kurachu koodi neettamayirunnu

    ReplyDelete
  4. നമ്മള്‍ ചൊറിയും കുത്തി ഇരിക്കുമ്പോള്‍ പ്രേമിച്ചു നടക്കുന്നത് ചിലവന്മാരുടെ സ്ഥിരം പരിപാടിയാണ്.അല്ലേ???? നല്ല പോസ്റ്റ്‌.ആശംസകള്‍.

    ReplyDelete
  5. "ഡാ അത്ര പ്രശ്നമാണെങ്കിൽ ഇത്തിരി വിമ്മ് കലക്കി കൊടുക്ക് , നല്ലോണം പോവും"

    thats the point

    ReplyDelete
  6. - "വാടക.."
    "എന്ത് വാടക ?"
    അവൾ ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം ചോദിച്ചു.
    "എന്റെ ഹൃദയത്തിൽ താമസിക്കുന്നതിന്റെ.."

    ReplyDelete