Mar 10, 2012

ജനകീയ പോലീസ്

               കഷ്ടിച്ച് ഒരു കാറിനും ഒരു ബൈക്കിനും കടന്നു പോവാനുള്ള വീതിയേ ഉള്ളൂ ,റോഡിന്.
കഷ്ടകാലത്തിന് ആരാണ്ട്, അടുത്തുള്ള വീട്ടുകാര് വല്ലോരുമാകും, റോഡ് സൈഡില് മണലും ഇറക്കീട്ട്ണ്ട്.

               എതിരെ നിന്നും ഒരു ജീപ്പ്. അടുത്തെത്തിയപ്പോള് ജീപ്പ് സ്ലോ ചെയ്തു, ഹെഡ്ലൈറ്റ് ഓഫായി. അകത്ത് നിന്നും അനുഗ്രഹം ചൊരിയാനെന്നവണ്ണം ഒരു കൈപ്പത്തി പുറത്തേക്ക് നീണ്ട് വന്നു.
സ്റ്റോപ്പ്.
പോലീസ് ജീപ്പാണു.



"എങ്ങോട്ടാടാ രണ്ടും കൂടി?"

"സിനിമ കാണാൻ പോയതാണു സാർ"

"സിനിമയാ..?.. ഏത് സിനിമ?"

"തൽസമയം ഒരു പെൺകുട്ടി"

"ഇംഗ്ലീഷാ?"

അല്ല, അറബി. പിറകിലിരിക്കുന്ന ഞാൻ  പറഞ്ഞു. സമയം അർധരാത്രിയായതു കൊണ്ടും എന്റെ മുന്നിലിരിക്കുന്നത് ഒരു എമർജൻസി കേസ് ആയതുകൊണ്ടും ശബ്ദം പുറത്ത് വന്നില്ല, മനസ്സിലൊതുങ്ങി. സന്ദർഭം നോക്കാതെ വാ തുറന്നാൽ വായില് പല്ലില്ലാത്ത സന്ദർഭം വരുമെന്ന് മഹാനായ എഴുത്ത്കാരൻ വറുഗീസ് ചേട്ടൻ (ആധാരം) പറഞ്ഞിട്ടുമുണ്ട്!


"അല്ല സാർ മലയാളം തന്നെ, ഇപ്പൊ എറങ്ങിയ ' തത്സമയം ഒരു പെൺകുട്ടി' "

"അതെന്താടാ ആൺകുട്ടിയെയൊന്നും കിട്ടീലെ?"

"അത് സാർ.."

"ടിക്കറ്റ് എന്തിയേടാ?"

"ടിക്കറ്റ്...... അത് കളഞ്ഞു"

"അത് ശരി, നിന്റെ പേരെന്താടാ?"

"സെബി"

" എന്ത്, ചെവിയാ..?"

"അല്ല സാർ സെബാസ്റ്റ്യൻ, സെബീന്നു വിളിക്കും"

"ആര് വിളിക്കും?"

മറുപടി നഹി.
സൗകര്യമുള്ളോര് വിളിക്കും. അങ്ങനെ പറയെന്റെ സെബാസ്റ്റ്യാ.., എന്റെ നാവ് പെരുപെരുത്തു.

"ഇവനാണൊ നമ്മള് അന്വേഷിക്കുന്ന ചെമ്പ് സെബാസ്റ്റ്യൻ..?" ( ഏമാൻ1 to ഏമാൻ 2)

സെബി ആകെ വിരണ്ടു. കാണാൻ മോഹൻലാലിനെപ്പോലെയാണെങ്കിലും( കുടവയറും തടിയും , വേറൊന്നുമില്ല!), ഇന്ദ്രൻസിനെപ്പോലൊരു മനസ്സാണ്.
സിനിമ പകുതിയായപ്പോള് മുതല്
"ആന്ദോളനം ദോളനം.."(വയറിനകത്ത്)
പാടിക്കൊണ്ടിരുന്ന മനുഷ്യനാണ്, ഇവിടെത്തും വരെ ബൈക്ക് നിലം തൊടാതെ പറക്കുകയായിരുന്നു. "ഹൈവെ മുത്തപ്പാ കാത്തോളണെ" എന്നുള്ള ഒറ്റ പ്രാർത്ഥനയൊടെ പിറകില് ഞാനും.
ഞാൻ ഇത്തിരി പിറകിലേക്ക് മാറി ഇരുന്നു.റിസ്ക് എടുക്കേണ്ടല്ലൊ.., നാറ്റക്കേസാണ്.
 സെബിയുടെ വെപ്രാളം കണ്ടിട്ട് ചിരി  വന്നിട്ട് പാടില്ല, മ്യൂട്ടിട്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും, 2 തുണ്ട് കൈവിട്ട് പുറത്തേക്ക് വന്നു.

" നീയെന്താടാ ചിരിക്കുന്നെ?"

" സിനിമ ഭയങ്കര കോമഡിയായിരുന്നു, അതോർത്തപ്പൊ ചിരിച്ചതാ.."
സരസ്വതീ ദേവിക്ക് നന്ദി, ഒരു മറുപടി വായിലിട്ടു തന്നല്ലൊ.
"സരസ്വതീ നമൊസ്തുഭ്യം
...."
നന്ദി പ്രകാശിപ്പിക്കാൻ  പണ്ട് പഠിച്ചൊരു ശ്ലോകം മനസ്സിലുരുവുട്ടു. ഒരു പാലമിട്ടാല് അങ്ങോട്ടും ഇങ്ങോട്ടും വേണല്ലോ..

" സ്റ്റേഷനില് വന്നാല് അതിലും കോമഡിയാ, എന്താ വരുന്നൊ?"

" ഇല്ല സർ, പിന്നൊരിക്കലാവാം"

"എന്നാ മക്കളിപ്പൊ പോ.."

ആശ്വാസം.

വീട്ടില് തിരിച്ചെത്തിയപ്പൊ കറണ്ടില്ല, ടാപ്പിലൊരു തുള്ളി വെള്ളവും.
ഞാനിന്ന് ചിരിച്ച് ചിരിച്ച് മരിക്കും.......












16 comments:

  1. നന്നായിരുന്നു

    ReplyDelete
  2. നന്ദി നിസ്സാറിക്കാ.., ഇനിയും വരണേ..

    ReplyDelete
  3. കൊള്ളാലോ ബ്ലാത്തൂരെ വിവരണം

    ReplyDelete
  4. നന്ദി ajith , പഞ്ചാരകുട്ടന്‍,achoose, sooraj p

    ReplyDelete
  5. ബ്ലാത്തൂരെന്ന് പേരുള്ള തേര്‍ഡ് ര്യ്റ്റ് ചെറ്റേ

    ReplyDelete
  6. പ്രിയപ്പെട്ട രാഹുല്‍,
    നര്‍മരസം കലര്‍ന്ന പോസ്റ്റ്‌ നന്നായി! എന്നിട്ട് സിനിമ ഇഷ്ടായോ?
    അവതരണം കൊള്ളാം കേട്ടോ! ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  7. vivaranam kollaam...pakshe emaanmaar 'irakale' pettennu vittathupole thonni...

    ReplyDelete
  8. നന്ദി പൊന്മളക്കാരന്‍ ,അനുപമ, നിധി, ശരത്

    ReplyDelete
  9. വരാന്‍ കുറച്ചു ലേറ്റ് ആയിപ്പോയി. ക്ഷമിക്കണം. അതില്‍ ദുഖവും ഉണ്ട്. ഇനി വിടാതെ പിന്തുടര്ന്നോളം

    ReplyDelete
  10. @Blathur:paranju kettirunenkilum itrem pradeekshichillarunu....gud 1 bro :D

    ReplyDelete