Mar 17, 2014

തലക്കെട്ടില്ലാതെ

ചിലപ്പോൾ ഹൃദയത്തിനു മേൽ
കറുത്ത തുണി മൂടുന്ന നാട്യക്കാരൻ
ചിലപ്പോൾ അകം പൊള്ളയാക്കി
വെളുക്കെ ചിരിക്കുന്ന കോമാളി
ചിലപ്പോൾ തലച്ചോറിലെ ജീവാണുക്കൾക്ക്‌
ശ്വാസം നിഷേധിക്കുന്ന കൊലപാതകി
ചിലപ്പോൾ കാറ്റിനെപ്പോലും
ഭയക്കുന്ന ഭീരു
ചിലപ്പോൾ ചിന്തകളുടെ കുതിരമേൽ
ചാട്ടയെറിയുന്ന നിഷേധി
ഇരുളുപാകിയ ചക്രവാളം
ആർദ്ദ്രതയറ്റ മണ്ണ്‌
ഞാനെനിക്കു തന്നെ അദൃശ്യൻ

2 comments: