May 13, 2012

കൊല്ലം ഫാസ്റ്റ് പാസഞ്ചർ

കൊല്ലത്തൊരു മേര്യേജ്.
ഫ്രണ്ട്സ് പാസ്സ്ഡ് എവേ..
ഇംഗ്ലീഷ് അറിയാത്ത പുവർ റീഡേർസിനു വേണ്ടി മലയാലത്തിൽ ഒന്നു കൂടെ വ്യക്തമാക്കാം.
"ഫ്രണ്ട്സ് നേരത്തെ പോയീന്ന്.."
സില്ലി ഗയ്സ്.
 സെബിമോൻ എന്നോട് ചോദിച്ചു, അളിയൻ വരുന്നോ?..
ഞാൻ പറഞ്ഞു, "ഐ വിൽ ബീ ബാക്ക്" (ഞാൻ പിറകെ വന്നോളാം ന്ന്)
(ഇങ്ങനെ എപ്പഴും എപ്പഴും മലയാലം പറഞ്ഞു തരാൻ എന്നെക്കൊണ്ടു പറ്റൂലാ.. കൊറച്ച് അഡ്മിറ്റ് ചെയ്തൊക്കെ വായിച്ചോണം.)

തിരോന്തരം ബസ്-സ്റ്റാന്റിലെത്തിയപ്പോ, കൊല്ലം,കോട്ടയം,മലപ്പുറം,കോയിക്കോട് ബസ്സുകൾ വരി-വരിയായ് നിര-നിരയായ് തലങ്ങും വിലങ്ങും അവിടെ-ഇവിടെയൊക്കെയായി നിർത്തിയിട്ടിരിക്കുന്നു.
കൺഫ്യൂഷൻ, മൊത്തം കൺഫ്യൂഷൻ,
ഇതിലൊന്നിലാദ്യമായ് പോകുന്ന ബസ്സുണ്ടതേത്?

"ചേട്ടാ , കൊല്ലം ഫാഗത്തേയ്ക്ക് ആദ്യം പോഹണ ബസ്സ് ഏതാ?"

"ദോ, ആ ബസ്സേണ് ആദ്യം പോകണത്."

സ്റ്റാന്റിന്റെ വടക്കു-കിഴക്കു മൂലയിൽ തെക്കു-പടിഞ്ഞാറായി ഒരു പച്ച ബസ്,
ഡീലക്സ്,
ഐ  കണ്ണൂർ ഡീലക്സ്.
ബട്ട് ബസ് ഖാലി ഹെ.
കണ്ടക്റ്റർ നഹി, ഡ്രൈവർ നഹി, കൊയി പാസ്ബെഞ്ചെർസ് നഹി..

"ഇതെപ്പൊ പോകണതാ ചേട്ടാ?"

"ഇത് രാവിലെ അഞ്ചേ പതിനഞ്ചിനു പോകും"

"എങ്ങനെ എങ്ങനേ..!?"

"ഇത് തന്നേണ് ആ ഫാഗത്തേയ്ക്ക്  ആദ്യം പോകണത്"

"ആക്കിയതാണല്ലെ...."

ചേട്ടാ എന്നു വിളിച്ച നാവ് കൊണ്ട് വേറെ വല്ലതും വിളിക്കാൻ തോന്നുന്നതിനു മുൻപു അടുത്ത് കണ്ട കൊല്ലം ഫാസ്റ്റ് പാസഞ്ചറിൽ  കേറിയിരിക്കാൻ തോന്നിയത് അങ്ങേരുടെ ഭാഗ്യം. അല്ലേൽ ഒരു പാവത്തിനെ തല്ലിയല്ലോന്നുള്ള കുറ്റബോധം കൊണ്ട് മനസ്സ് നീറിപ്പുകഞ്ഞേനെ. എനിക്ക് ആരേയും വിഷമിപ്പിക്കുന്നത് പണ്ട് തൊട്ടേ ഇഷ്ടമല്ല.

ബസ് പുറപ്പെട്ടു. വഴിയോരക്കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് ഞാൻ സൈഡ് സീറ്റിൽ ഞെളിഞ്ഞിരുന്നു.
"ടിക്കെറ്റ്.. ടിക്കെറ്റ്"
പഴ്സ് കയ്യിലെടുത്തു. തുറന്നു.
"ഒരു കൊ..."
ഇനി മൊത്തത്തില് ഒരു പൗസ് (pause)  കൊടുക്കൂ.
ബസ്  ഓടുന്നില്ല.
കാക്ക പറക്കുന്നില്ല.
വെള്ളം ഒഴുകുന്നില്ല.
ഡ്രൈവർ സ്റ്റാച്ച്യൂ, കണ്ടക്ടർ സ്റ്റാച്ച്യൂ, എല്ലാവരും സ്റ്റാച്ച്യൂ, എസ്പെക്റ്റ് മീ....

(ഷെർലക് ഹോംസ് സിനിമ കണ്ടിട്ടുള്ളവർ അതോർക്കുക)

പേഴ്സിൽ ഒരു അഞ്ച് രൂപാ നോട്ട് പോലും ഇല്ല.
ഐ ആം പാപ്പർ.
"കൊ " അവിടെ നിൽക്കുകയാണു.
ഫൈവ് സെക്കന്റ്സ് ബിഫോർ നെക്സ്റ്റ് മൂവ്.

ട്രയൽ ഒന്ന്-
"ചേട്ടാ  പൈസ എടുത്തില്ല, കാർഡ് എടുക്കുമോ?"

"നീയെന്തര് കാർഡ് കളിക്കാൻ എറങ്ങിയതാ? മര്യാദയ്ക്ക് കാശ് കൊടപ്പീ"

അത് വേണ്ട ..

ട്രയൽ രണ്ട്-

"പിറകിൽ ആളുണ്ട്"

"പിറകിലൊത്തിരിപ്പേരുണ്ട്, ആരാന്ന് പറ."

"നീല ഷർട്ടിട്ട ഒരാൾ"

"നീല ഷർട്ടിട്ട ആരും പെറകിലില്ല"

"യ്യോ അവൻ കേറീല്ലേ.."

 "മോനേ അടവെറക്കല്ലേ.. കാശ് കൊട്"

അതും ചീറ്റും.

ട്രയൽ മൂന്ന്-

ക്ർണീം... ലാസ്റ്റ് ബെല്ല് മുഴങ്ങി.
സമയം തീർന്നിരിക്കുന്നു.

"ഒരു കൊ.. കൊ.."

"കൊക്കൊയൊ.."

"ഒരു കോട്ടയം"

പിന്നെം നാവിന്റെ തുമ്പത്ത്  സരസ്വതി. സരസ്വതീ ദേവീ എഗൈൻ ദാങ്ക്സ്.

"മുഖത്ത് കണ്ണില്ലേഡെയ്, ബ്വാർഡില് വലിപ്പത്തില് കൊല്ലം-ന്ന് എഴുതി വെച്ചേക്കണുണ്ടല്ലൊ"

"യ്യോ ബസ് മാറിയൊ.., ചേട്ടാ ബസ് നിർത്ത് ,ആളെറങ്ങണം"

"ഓരോ ശല്യങ്ങള് വന്ന് കേറിക്കോളും.."

എന്റെ ഒടുക്കത്തെ പുസ്തിയാ ല്ലെ...


13 comments:

  1. ഇംഗ്ലിഷ് ഇത്തിരി കടുപ്പമായിപ്പോയി.........ഞങ്ങളെ പോലുള്ള പാവങ്ങള്‍ "അഡ്മിറ്റ്" ചെയ്യാന്‍ കുറച്ചു പാടുപെടും. :)
    നന്നായി :)

    ReplyDelete
  2. ന്നാലും ന്‍റെ കുട്ടപ്പാ...

    ReplyDelete
  3. passed away ennu paranjaal nerath poyi ennaano doorekk poyi ennaano???

    ReplyDelete
  4. Replies
    1. rasakaramayi...... aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........

      Delete
  5. നന്ദി മാളവിക,rakesh k,Najeemudeen K.P,Biju Davis,ശരത്.സി,അജാത്‌ ശത്രു,
    ജയരാജ്‌മുരുക്കുംപുഴ

    ReplyDelete