Mar 19, 2016

ബോധം


ഒരു നട്ടുച്ച നേരത്തെ നിഴല്
ഒരു പൗർണമിയിലെ ചന്ദ്രൻ
കാട്ടുമുയലിന് പിന്നിലെ കുറുക്കൻ
പിറകിൽ നിന്ന് മാറാതെ
പിൻതുടർന്ന് പിൻതുടർന്ന്
ലഹരിയിലും നുരഞ്ഞ് മേലോട്ട് പൊങ്ങി
ഉറക്കത്തിനിഴവേളകളിൽ പരസ്യം കാട്ടി
കൺപോളകൾക്ക് പിന്നിലൊട്ടിച്ചേർന്ന്
കണ്ണടക്കാൻ തുറക്കാൻ സമ്മതിക്കാതെ
കോമാളിച്ചിരി ചിരിച്ച്
സിരകളിൽ പടരുന്നു.
ബോധം.

3 comments:

  1. പരസ്യം പോലെ ഇടവേളകളിലെ ബോധം ബോധിച്ചു

    ReplyDelete