May 20, 2012

ഒരു തുണ്ടു കഥ!

           ഹൃദയം ഏകാഗ്രമാക്കി. ഉപാസനാ മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു. ചുണ്ടുകൾ മന്ത്രം ഉരുവിട്ടു. ഇത് അവസാനത്തേതാണ്, വിജയിച്ചു കഴിഞ്ഞാൽ മുന്നിൽ തടസങ്ങളില്ല. കണ്ണുകൾ പതിയെ തുറന്നു.

       മുന്നിൽ ചോദ്യപേപ്പർ നീണ്ട് നിവർന്ന് കിടക്കുന്നു. ഇലക്ട്രികൽ പേപ്പറാണ്.

ചോദ്യം 1
ഡിഫൈൻ കിർച്ചോഫ് ലോ.(കിർച്ചോഫ് നിയമം എന്താണ്-ന്ന്)

ലൈറ്റൊക്കെ കുറച്ച്-ഓഫ് ചെയ്ത് വെച്ചാൽ കറന്റ് ലാഭിക്കാം-ന്ന് അറിയാം. അല്ലാതെ ഇതെന്ത് പണ്ടാരമാണെന്ന് അറിഞ്ഞൂടാ.

ചോദ്യം 2
വാട്ട് ഈസ് പീസൊ-ഇലക്ട്രിസിറ്റി?

ഒടുക്കത്തെ ഒരു വാട്ടീസ്..
വാട്ടീസ് 'വാട്ടീസ്' ? എന്ന് ചോദിച്ചിരുന്നേൽ ഒരു പേജ് മുയുമൻ എഴുതി കൊടുത്തേനെ.
'ഇലക്ട്രിസിറ്റി ഇൻ പീസസ് ഈസ് കാൾഡ് പീസൊ-ഇലക്ട്രിസിറ്റി'.
 പോയാലൊരു വാക്ക് , കിട്ട്യാലൊരു  മാർക്ക്. അല്ലാ പിന്നെ.

ചോദ്യം 3
അറിയില്ല
ചോദ്യം 4
അറിയില്ല

   പടച്ചോനെ ചതിച്ചോ?.

"മാംഗല്യം തന്തുനനെന
മമ ജീവന ഹേതുനാം.."
അറിയാവുന്ന മന്ത്രങ്ങൾ ഒന്നു കൂടി ഏറ്റുചൊല്ലി.

ചോദ്യം 5
ചോദ്യം 6
.....
ചോദ്യം 12
        നേരാം വണ്ണം എഴുതാൻ പാകത്തിൽ ഒരു ചോദ്യം പോലും ഹമുക്കുകള് ഇട്ടിട്ടില്ല.
രാവിലെ ഗണപതിക്ക് വേണ്ടി നനഞ്ഞ മഴയും  അടിച്ച മൂന്ന് തേങ്ങയും വേസ്റ്റ്.

     താൻ പാതി ദൈവം പാതീന്നൊക്കെ ചുമ്മാ പറേണതാണ്, ദൈവമുണ്ടത്രെ ദൈവം, അതൊക്കെ ഒരു മിഥ്യാ-സങ്കൽപ്പം മാത്രം. എന്റെ പാതി കയ്യില് കരുതിയത് ഭാഗ്യം. ഇല്ലേൽ പണി പാളിയേനെ..
        ചെരിപ്പിനിടയിൽ നിന്നും തുണ്ട്* പുറത്തെടുത്തു. ഹാ നാൽപ്പത് മാർക്കിനുള്ള വഹ അതിലുണ്ട്.
"സർ , എക്സ്ട്രാ പേപ്പർ"
       മുന്നിലിരിക്കുന്ന സവാദ് എന്നെ അത്ഭുതത്തോടെ നോക്കി. ' വെഷമിക്കേണ്ട മഹനെ, കൂടെയുള്ളവനെ കൈവിടുന്നവനല്ല ഈ ബിനുക്കുട്ടൻ. ഞാൻ എഴുതി തീരുമ്പൊ പേപ്പർ തന്നെക്കാം'. കണ്ണും കണ്ണും കഥ പറഞ്ഞു. ശർക്കര ഉണ്ട കിട്ടിയ ആനക്കുട്ടനെപ്പോലെ   അവൻ എന്നെ നോക്കി സന്തോഷത്തോടെ തലയാട്ടി. നൻപൻ ഡാ നൻപൻ!.

അരപ്പേജ് എഴുതിക്കാണും ,പെട്ടെന്ന്
"യൂ സ്റ്റാന്റ്-അപ്"
ഏതവനാണ് ഈ 'യൂ' എന്നറിയാൻ തലപൊക്കി നോക്കി.
കൈ എന്റെ നേർക്കാണ് ചൂണ്ടിയിരിക്കുന്നത്,
പിടിക്കപ്പെട്ടു കഴിഞ്ഞു.

    ക്ലാസ്സിന് പുറത്തേക്കെറങ്ങുമ്പോ , മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി.
'നേരാം വണ്ണം കോപ്പിയടിക്കാൻ അറിഞ്ഞൂടെങ്കിൽ പോയി ചത്തൂടേടാ?' - ചോദ്യം.
'ഏത് പട്ടിക്കും ഒരു ദിവസം വരും' - ഞാൻ എന്റെ മുഖഭാവം അഡ്ജസ്റ്റ് ചെയ്തു.
                                    ****
       "താൻ വിട്ടോ, ഈ എക്സാം ഇനി അടുത്ത തവണ എഴുതാം. യൂണിവേർസിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്, ഇപ്പൊ ചെയ്യുന്നില്ല"

"സാർ, അങ്ങനെ പറയല്ലേ, പ്ലീസ്. ഒരു തവണത്തേയ്ക്ക് ക്ഷമിക്കണം"

"പോവാനല്ലെ തന്നോട് പറഞ്ഞെ"

ഇനി ലൈനൊന്നു മാറ്റി പിടിക്കണം.

"സാറിന്റെ പേരൊന്നു പറയുവോ"

"ജോർജ് തോമസ്"

"ഏത് കോളേജിലെയാ?"

"സി.ടി.ബി.ടി"

"എന്നെ പരീക്ഷ് എഴുതാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും സാർ"

"എന്നിട്ട്"

ശ്ശെടാ, യാതൊരു ഭാവഭേദാദികളും ഇല്ല.

"സി.ടി.ബി.ടി കോളേജിലെ ജോർജ് തോമസ് എന്ന അദ്ധ്യാപകനാണു കാരണക്കാരൻ എന്നു ആത്മഹത്യാക്കുറിപ്പിൽ ചേർക്കും"

"അത്രേയുള്ളൊ"

അതും പോരേ..ഇയ്യാള് മനുഷ്യനോ മൃഗമോ..!!

"അല്ലാ, അത് മാത്രമല്ല. ഞാൻ മരിച്ചു കഴിഞ്ഞാ ഗതികിട്ടാതെ അലയും.സാറിനൊരു കാലത്തും സ്വസ്ഥത തരില്ല"

"കഴിഞ്ഞൊ? എന്നാ സ്ഥലം കാലിയാക്ക്"

ഇനി പതിനെട്ടാമത്തെ അടവ്, അതേ രക്ഷയുള്ളൂ..

" വീട്ടിൽ കെട്ട്പ്രായം കഴിഞ്ഞ് പുരനിറഞ്ഞ് നിൽക്കുന്ന
രണ്ട് ചേട്ടന്മാരും പൂർണ്ണഗർഭിണിയായ ഒരു പശുവുമുണ്ട് സാർ..
 എന്റെ ചുമലിലാണ് കുടുംബ ഭാരം മുഴുവൻ.."

നേരെ കാലിലേക്ക് വീണു.

"കാലീന്ന് പിടി വിടെടോ"

"എന്നെ പരീക്ഷ എഴുതാൻ സമ്മതിക്ക്വോ സാർ"

"വല്ലാത്ത തൊന്തരവായല്ലൊ, ശരി സമ്മതിച്ചു"

ചാടി എഴുന്നേറ്റു.
ആള് ദയയുള്ളവനാണ്.
ഉത്തരപ്പേപ്പർ എന്റെ കയ്യിലേക്ക് തന്നു.

"ഇനിയെന്തിനാ ഇവിടെ നിൽക്കുന്നെ? ചെല്ല് പോയി മര്യാദക്ക് എക്സാം എഴുതാൻ നോക്ക്"

"സാർ , മറ്റേ പേപ്പർ കൂടി"

"ഏത് പേപ്പർ"

"കോ..പ്പി"

"അത് തരാൻ പറ്റില്ല"

"അങ്ങനെ പറഞ്ഞാൽ പറ്റില്ല സാർ"

കരാള-ഹൃദയൻ ആ ഒരു തുണ്ടുപേപ്പർ ചുരുട്ടി ജനലിനുള്ളിലൂടെ വെളിയിലേക്ക് എറിഞ്ഞു.
എനിക്കെന്റെ നിയന്ത്രണം നഷ്ടമായി. നിയന്ത്രണം നഷ്ടപ്പെട്ടാൽ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കുമല്ലൊ, അതിൽ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

 ഉത്തരപ്പേപ്പർ  പ്രൊഫസ്സർ ജോർജ് തോമസ്സ്   സി.ടി.ബി.ടി-യുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

"ആ പേപ്പറില്ലെങ്കിൽ പിന്നെ മഹാഭാരത കഥയാണോടോ  പ്രൊഫസ്സറേ   ഞാൻ ഉത്തരപേപ്പറിൽ  എഴുതി വെക്കേണ്ടത്? കോമൺ സെൻസ് വേണം കോമൺ സെൻസ്, പ്രൊഫസ്സറാണത്രെ പ്രൊഫസ്സർ"
സുരേഷ് ഗോപി സ്റ്റൈലിൽ സ്റ്റാഫ്-റൂമിനു പുറത്തേക്ക്.










15 comments:

  1. പീസൊ-ഇലക്ട്രിസിറ്റിയും കിർച്ചോഫ് ലോയും ഞങ്ങള്‍ എത്ര വട്ടം കോപി അടിച്ചതാ.......ഹോ നൊസ്റ്റി കേറി വന്നു......പിന്നെ ഇനിയെങ്കിലും കോപി അടിക്കുമ്പോ ശ്രദ്ധിക്കണം.

    ReplyDelete
  2. ഒത്തിരി ഇഷ്ട്ടം

    ReplyDelete
  3. hehehehe.................
    very funny...................

    ReplyDelete
  4. എന്‍റെ ഒരു കൂട്ടുകാരന്‍ ഇതുപോലെ ഒരു ഉത്തരം കാച്ചി.

    "വാട്ട്‌ ഈസ്‌ സ്പേസ് - ലോസ്സ്?"

    സിഗ്നല്‍ അന്തരീക്ഷത്തില്‍ കൂടി പോകുമ്പോള്‍ ശക്തി ക്ഷയിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സംഗതി. പക്ഷെ അവന്‍ എഴുതിയത് മലയാളീകരിച്ചാല്‍ ഇങ്ങനെ:

    "ഒരുപാടു വലിയ സൈസ് ഉള്ള ആന്റിന ഉപയോഗിക്കുന്നത് കാരണം ധാരാളം സ്ഥലം നഷ്ടപെടും. ഇതാണ് സ്പേസ്-ലോസ്സ്"

    ഈ ഉത്തരം സാറ് വന്നു ക്ലാസ്സില്‍ വായിച്ചു കേള്‍പ്പിച്ചു കക്ഷിയെ കളിയാക്കി ഒട്ടിച്ചു!

    ReplyDelete
  5. Replies
    1. നന്ദി , ഇനിയും വരണം

      Delete
  6. ജോറായിട്ടുണ്ട് രാഹുലേ ജോര്‍ ബാര്‍

    ReplyDelete
  7. ഉത്തരപ്പേപ്പർ പ്രൊഫസ്സർ ജോർജ് തോമസ്സ് സി.ടി.ബി.ടി-യുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

    "ആ പേപ്പറില്ലെങ്കിൽ പിന്നെ മഹാഭാരത കഥയാണോടോ പ്രൊഫസ്സറേ ഞാൻ ഉത്തരപേപ്പറിൽ എഴുതി വെക്കേണ്ടത്? കോമൺ സെൻസ് വേണം കോമൺ സെൻസ്, പ്രൊഫസ്സറാണത്രെ പ്രൊഫസ്സർ"
    സുരേഷ് ഗോപി സ്റ്റൈലിൽ സ്റ്റാഫ്-റൂമിനു പുറത്തേക്ക്.

    ReplyDelete
  8. നന്നായിട്ടുണ്ട്......

    ReplyDelete