Dec 9, 2012

മയക്കുവെടി

          ജോജി ഒരു കടുവയായിരുന്നു,ഒരുഗ്രൻ കടുവ. സ്ഥൂലശരീരനെങ്കിലും ശൂലം പോലൊരു നാക്കുള്ളവൻ. ചട്ടമ്പികളിൽ ചട്ടമ്പി, താന്തോന്നികളിൽ താന്തോന്നി, തല്ലുകൊള്ളികളിൽ തല്ലുകൊള്ളി.
         അവന്റെ അമ്മയുടെ ഭാഷ്യത്തിൽ-
 ഒന്നര വയസ്സിൽ പിച്ചവെച്ചു,
മൂന്നാം വയസ്സിൽ മമ്മീന്നു വിളിച്ചു,
എട്ടാം വയസ്സിൽ ഒന്നു മുതൽ പത്തുവരെ തെറ്റാതെ എണ്ണാൻ പഠിച്ചു.
ഇപ്പൊഴും കിടക്കയിൽ മുള്ളാറുണ്ട് !.
  അതാരും വിശ്വസിക്കരുതെന്ന് അവൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്, മമ്മി പണ്ടേ ഭയങ്കര കോമഡിയാണത്രേ.
                    മോൻ പത്താം ക്ലാസ്സിൽ മൂന്നാം വട്ടവും തോറ്റ കാലത്ത്, കള്ളുഷാപ്പിലെ കണാരൻ, മോന്റെ പറ്റ് കാശ് അപ്പനോട് ചോദിച്ച കാലത്ത്,
അപ്പൻ തോമ , ജോജിയെ അരികിലേക്ക് വിളിച്ചു.
"ഡാ മക്കളേ നിന്നെ ഒരച്ചനായി കാണണം എന്നാണു ഈ അപ്പന്റെ ആഗ്രഹം"
ജോജിയുടെ മുഖം നാണം കൊണ്ടു ചുവന്നു. ഈ അപ്പന്റെ ഒരു കാര്യം,ഇത്ര ചെറുപ്പത്തിലേ ..
"അപ്പാ, നാട്ടുകാരു വല്ലോം പറഞ്ഞാലോ, ഇത്ര ചെറുപ്പത്തിലേ.., പിന്നെ അപ്പൻ നിർബന്ധിക്കയാണെങ്കീ..,
പെണ്ണിനെ കണ്ടു വച്ചോ അപ്പാ..?"

അപ്പന്റെ ആട്ടിന്റെ ശക്തിയിൽ ജോജി മുറ്റത്ത് പോയി വീണു.

"ഡാ കന്നാലീ, ജോജീ.. പൊന്നു മഹനെ.. , നിന്നെ അച്ചൻ പട്ടത്തിനു വിടാൻ ഞാൻ തീരുമാനിച്ചു. നീ പഠിച്ചിട്ടും വളർന്നിട്ടും ഈ വീട്ടിനു കൊണവും ഒണ്ടാക്കാൻ പോണില്ല. എന്റെ അപ്പൻ മരിക്കണേനു മുമ്പേ എന്നൊടെന്താ പറഞ്ഞേന്നു നിനക്കറിയാവോ?"
ജോജി ഒരു നിമിഷമൊന്നു ആലോചിച്ചിട്ട് പറഞ്ഞു,
"വെള്ളം വെള്ളം.. ന്നു"

"അതിനു മുമ്പ്.?"

"പുറം ചൊറിഞ്ഞു തരാവോന്നു.."

തോമ തലയ്ക്ക് കൈ കോടുത്ത് അവിടിരുന്നു, ഇവൻ നന്നാവുന്ന ലക്ഷണമില്ല. അപ്പന്റെ അവസാന ആഗ്രഹം ഇവനോട് പറഞ്ഞിട്ടു ഫലവുമില്ല.

        പിറ്റേന്നു തന്നെ ജോജി കർത്താവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു.
"കർത്താവേ എന്നെ നിനക്ക് ശരിക്കറിയാലോ, ഞാൻ ഒരു പള്ളീലച്ചനായാൽ ആർക്കാ ചീത്തപ്പേര്?, അപ്പന്റെ മനസ്സൊന്നു മാറ്റിത്തരണം"
മൂന്നേ മൂന്ന് വാചകങ്ങൾ ,
പക്ഷേ കർത്താവ് ധർമ്മസങ്കടത്തിലായി,
ഇവൻ പള്ളീലച്ചനായാൽ ഇടവകയിലെ മുഴുവൻ കുഞ്ഞാടുകളേയും വഴി തെറ്റിക്കും. ചത്ത് കഴിഞ്ഞ് സ്വർഗ്ഗത്തിലെത്തിയാൽ ഇവിടെ മുഴുവൻ അലമ്പാക്കും. നരകത്തിലേക്ക് വിട്ടാൽ ഒരു പള്ളീലച്ചനെ എന്തിനു നരകത്തിലേക്ക് വിട്ടൂന്ന് മോളീന്ന് ചോദ്യം വരും. വയസ്സും പ്രായോം ആയി, ഒന്നു കൂടി കുരിശ്ശേറാൻ വയ്യ.


      കർത്താവിന്റെ ശിപാർശയിൽ ജോജി അത്തവണ പത്താം തരം പാസായി. അപ്പന്റെ മനസ്സുമാറി , മകനെ അടുത്തുള്ള കാളേജിലേക്ക് ഉപരിപഠനത്തിന് അയച്ചു.
         വർഷം ഒന്ന് കഴിഞ്ഞു.
          കോളെജ് കാന്റീനിലും കൂൾബാറിലും കൂട്ടുകാരിയുമൊത്ത് ചിലവഴിക്കുന്ന സമയത്തോടൊത്ത്,    ജോജിയുടെ ചിലവുകളും കൂടിവന്നു.

"അപ്പാ ലോഗരിതം ടേബിൾ മേടിക്കാൻ കാശ് വേണം"

ഇംഗ്ലീഷിലെ അൽപ്പജ്ഞാനം വെച്ച് അപ്പൻ തോമ ചോദിച്ചു
"നിന്റെ കോളേജിൽ ആവശ്യത്തിനു ബെഞ്ചും ഡെസ്കും ഇല്ല്യോഡാ?"

ജോജി അപ്പന്റെ മനസ്സ് വായിച്ചു, ചൂഷണത്തിനുള്ള സാദ്ധ്യത മണത്തു.
"ഇല്ലപ്പാ , ഓരോരുത്തർക്കും ഓരോന്നു വേണം"
             ഇരുപത് രൂപ പ്രതീക്ഷിച്ചു ചെന്ന ജോജി, രണ്ടായിരം കയ്യിലാക്കി മടങ്ങി.
      മാസം ഒന്നു കഴിഞ്ഞപ്പോൾ രണ്ടായിരത്തിലെ പൂജ്യങ്ങൾ മാത്രം ബാക്കിയായി.
    ജോജി പിന്നെയും അപ്പന്റെ അടുത്തെത്തി.

"അപ്പാ കാശ് വേണം"

"എന്നാത്തിനാ?"

"ലോഗരിതം ടേബിളിന്റെ കാലു പൊട്ടി ,അതൊന്നു ശരിയാക്കണം"

"നീ ആ തങ്കപ്പൻ ആശാരിയെ വിളിച്ചോണ്ട് ചെല്ല്, കാശ് ഞാൻ കോടുത്തോളാം"
ഇത്തവണ അപ്പൻ ഗോളടിച്ചു, ജോജി നിരാശനായി മടങ്ങി.

കലാലയദിനങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
       ഒരു ദിവസം, സഹപാഠിനി പ്രിയംവദയുമായുള്ള അടുപ്പത്തെ കൂട്ടുകാർ ചോദ്യം ചെയ്തു. പ്രിയംവദ തനിക്ക് പെങ്ങളെപ്പോലെയാണെന്നു ജോജി മറുപടി നൽകി. കൂട്ടുകാർ തൃപ്തരായി.
            ജോജിയുമായുള്ള ചുറ്റിക്കളിയെ കൂട്ടുകാരികൾ ചോദ്യം ചെയ്തു. ജോജി തനിക്ക് പിറക്കാതെ പോയ ആങ്ങളയെപ്പോലാണെന്നു പ്രിയംവദ മൊഴിഞ്ഞു. കൂട്ടുകാരികൾ ആശ്വാസം കൊണ്ടു.
         മൂന്നിന്റന്ന് എസ് എഫ് ഐ സമരം വന്നു. പെൺകുട്ടികൾ വീട്ടിലേക്ക് ബസ് പിടിച്ചു. ആൺ കുട്ടികൾ കോളേജ് വരാന്തയിൽ സമരം വിളിച്ചു.
          എ ബി വി പി നേതാവ് പ്രജീഷ് കാന്റീനിൽ നിന്ന് ഒരു ചായയും കുടിച്ച് , മറന്നു വെച്ച നോട്ട്ബുക്ക് എടുക്കാനായി ക്ലാസ്സിലേക്ക് വന്നു. അടഞ്ഞു കിടന്ന ക്ലാസ്സ്-റൂമിന്റെ വാതിൽ പതിയെ തുറന്നപ്പോൾ അകത്ത് ആലിംഗനബദ്ധരായി നിൽക്കുന്ന ബ്രദറിനേയും സിസ്റ്ററിനേയും കണ്ട് ഞെട്ടി. ആ ആഘാതത്തിൽ , അപ്പുറത്തൂടെ കടന്നു പോയ ജാഥയുടെ  നടുവിലേക്ക് തള്ളിക്കയറി
"എസ് എഫ് ഐ സിന്ദാബാദ്, വിദ്യാർത്ഥി സമരം സിന്ദാബാദ്" എന്നു ഉറക്കെ മുദ്രാവക്യം വിളിച്ചു എന്നത് ചരിത്രം.

          കഥ കോളേജ് മുഴുവൻ പാട്ടായി. പ്രിയംവദയുടെ വീട്ടുകാർ വിവരമറിഞ്ഞു, പ്രിയംവദ കോളേജിലേക്ക് വരാതായി. അവളൂടെ വിവാഹം ഉറപ്പിച്ചതായി വാർത്ത വന്നു.
           ജോജി വാർത്തയറിഞ്ഞു. തന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം പ്രിയംവദയെ മറ്റൊരുത്തനും വിട്ടുകൊടുക്കില്ലെന്ന് ഭീഷ്മശപഥം നടത്തി. കല്ല്യാണത്തലേന്നു ഒളിച്ചോടാൻ തയ്യാറെടുത്തു.  ദൂതി മുഖേന പ്ലാനിന്റെ ഡീറ്റയിൽസ് പ്രിയംവദയെ അറിയിച്ചു- തലേദിവസം രാത്രി ഒപ്പം പഠിക്കുന്ന പയ്യന്റെ ഭാവത്തിൽ ജോജി കല്ല്യാണ വീട്ടിലേക്ക് കയ്യിലൊരു ഗിഫ്റ്റുമായി കയറിച്ചെല്ലും. ഗിഫ്റ്റ് കൊടുത്ത് കഴിഞ്ഞ് ജോജി ഇറങ്ങിപ്പോവും. പുറത്ത് ബൈക്കുമായി കാത്തിരിക്കും. അഞ്ചു മിനുട്ടിനുള്ളിൽ പ്രിയംവദ ഇറങ്ങി വരുന്നു. അവരൊളിച്ചോടുന്നു. വളരെ മനോഹരമായ പ്ലാൻ.
              ആ രാത്രി വന്നെത്തി. വീടിന്റെ പുറക് വശത്തെ ഇടവഴിയിൽ ബൈക്ക് നിർത്തി, ജോജി കല്ല്യാണവീട്ടിലേക്ക് കയറിച്ചെന്നു.ആർക്കും സംശയമില്ല. എല്ലാം പ്ലാൻ പടി തന്നെ.
              ഇതിനിടയിൽ ആരോ ഒന്നു പിടിപ്പിക്കുന്നോന്നു ചോദിച്ചു. ഒരു ധൈര്യത്തിനു അത് നല്ലതാണെന്നു തോന്നി ജോജി വീടിനു പുറകുവശത്തേക്ക് നടന്നു. അവിടെ മദ്യപാനസദസ്സ് പുരോഗമിക്കുകയാണ്.
              ഒന്നു കഴിഞ്ഞപ്പോൾ ഒന്നുകൂടി ആയാലെന്താ എന്നു തോന്നി. മൂന്നു കഴിഞ്ഞപ്പോൾ വാളുവെച്ചു. അതിന്റെ മേലെ ഒന്നു കൂടെ ആയപ്പോൾ ജോജി ഫ്ലാറ്റായി. 'കർത്താവേ എന്നെ അങ്ങെടുത്തോളണേ'ന്നും പറഞ്ഞ് അവിടെ ചെരിഞ്ഞു. ആരൊക്കെയോ പിടിച്ച് അടുത്ത് കണ്ട ബെഞ്ചിൽ കിടത്തിച്ചു.

                   സൂര്യൻ കണ്ണിൽ കുത്തിയപ്പോൾ ജോജി കണ്ണുതുറന്നു. സമയം പന്ത്രണ്ടര. കണ്ണു തിരുമ്മി എഴുന്നെറ്റ് വീടിനു മുന്നിലേക്ക് ചെന്നപ്പോൾ അവിടെ സദ്യമേളം പൊടിപൊടിക്കുന്നുണ്ട്.
             മയക്കുവെടിയിൽ ഒരു കടുവ കൂടി വീണിരിക്കുന്നു.
"മോൻ ഭക്ഷണം കഴിച്ചോ " ആരോ ചോദിച്ചു.
ഇല്ലെന്ന് ജോജി തലയാട്ടി.
ഊണ് കഴിഞ്ഞ് , കൈ കഴുകി പുറത്തിറങ്ങിയപ്പോൾ പെണ്ണും ചെറുക്കനും കാറിലിരിപ്പുണ്ട്.
ൢകല്ല്യാണപ്പെണ്ണ് പുറത്തേക്കൊന്നു നീട്ടിത്തുപ്പിയത്രേ..............






11 comments:

  1. Rahule, EE SFI sindhabad and pengal kadha yoke copy right ullatato.... Kadha kalkkto..


    Rethish P.S

    ReplyDelete
  2. satyathil kadapad:rethish ps aanu, thanks
    cmnt work cheyunile enu samsaym
    mailil kityathonum ivde vanila

    ReplyDelete
  3. Anonymous has left a new comment on your post "മയക്കുവെടി":

    കഥ കൊള്ളാം പക്ഷെ ...കഥാനായകന് ജോജി എന്നാ പെരിനു പകരം കുറച്ചുകൂടി 'യാഥാസ്ഥിതികമായ ' പേരാണ് നല്ലതെന്നു തോന്നുന്നു ....
    അതായതു ക്രിസ്ത്യന്‍ പശ്ചാത്തലം ഉള്ള നായകന്
    വല്ല വര്‍ക്കി എന്നോ ജോസഫ്‌ എന്നോ ഒക്കെയുള്ള പേര്
    കുറച്ചു കൂടി ചേരും.....



    Posted by Anonymous to രാഹുകാലം - RAHUKALAM at December 9, 2012 8:01 PM

    ReplyDelete
  4. ഹഹ ... കലക്കി കഥ

    നല്ല പഞ്ചുകൾ... ഗംഭീര ക്ലൈമാക്സ്...

    എ ബി വി പി നേതാവ് പ്രജീഷ് കാന്റീനിൽ നിന്ന് ഒരു ചായയും കുടിച്ച് , മറന്നു വെച്ച നോട്ട്ബുക്ക് എടുക്കാനായി ക്ലാസ്സിലേക്ക് വന്നു. അടഞ്ഞു കിടന്ന ക്ലാസ്സ്-റൂമിന്റെ വാതിൽ പതിയെ തുറന്നപ്പോൾ അകത്ത് ആലിംഗനബദ്ധരായി നിൽക്കുന്ന ബ്രദറിനേയും സിസ്റ്ററിനേയും കണ്ട് ഞെട്ടി. ആ ആഘാതത്തിൽ , അപ്പുറത്തൂടെ കടന്നു പോയ ജാഥയുടെ നടുവിലേക്ക് തള്ളിക്കയറി
    "എസ് എഫ് ഐ സിന്ദാബാദ്, വിദ്യാർത്ഥി സമരം സിന്ദാബാദ്" എന്നു ഉറക്കെ മുദ്രാവക്യം വിളിച്ചു എന്നത് ചരിത്രം.

    ReplyDelete
  5. എഴുത്ത് കലക്കി. ആദ്യ പകുതി ഗംഭീരമായിരിയ്ക്കുന്നു .

    ReplyDelete
  6. ;) ക്ലൈമാക്സ് ക്ഷ ബോധിച്ചിരിക്കുണു..!


    ആശംസകള്‍

    ReplyDelete
  7. "ലോഗരിതം ടേബിളിന്റെ കാലു പൊട്ടി ,അതൊന്നു ശരിയാക്കണം"
    കുറെ ചിരിച്ചു
    നന്നായിട്ടുണ്ട്

    ReplyDelete
  8. @sumesh vasu
    @ദിവാരേട്ടN
    @വിരോധാഭാസന്‍
    @ഷാജു അത്താണിക്കല്‍
    @മാളവിക
    നന്ദി വന്നതിനും, അഭിപ്രായത്തിനും. ഇനിയും...

    ReplyDelete
  9. this one ia really good :)

    ReplyDelete