May 19, 2011

പച്ച വെള്ള വണ്ടി (പണിമുടക്ക് സ്പെഷല്)

രാമേട്ടന് സന്തോഷത്തിലാണ്.ഒടുവില് ലോകം തന്നെ അംഗീകരിക്കാന് പോവുന്നു.തന്റെ ഗവേഷണശാലയിലെ പഴയ മരക്കസേരയില് ചാരിയിരുന്ന്,സ്വപ്നങ്ങളില് നിന്നും ഊറി വരുന്ന മധുരം അദ്ദേഹം മെല്ലെ നുണഞ്ഞിറക്കുകയാണ്.

മുമ്പ് പശുവുണ്ടായിരുന്നപ്പോള് തൊഴുത്തായി ഉപയോഗിച്ചിരുന്നതാണ് ഈ ഗവേഷണശാല.ഇപ്പോള് അതിനെ വിറ്റു.നോക്കിനടത്താന് ആളില്ലാണ്ടായാല് എന്ത് ചെയ്യും എന്നാണ് കല്യാണിയേടത്തി(രാമേട്ടന്റെ സഹധര്മ്മിണി) ചോദിക്കുന്നത്. ഭര്ത്താവ് പുതിയ പുതിയ കണ്ടുപിടുത്തങ്ങള് നടത്തുന്നതിലും പ്രശസ്തനാവുന്നതിലും അവര്ക്ക് സന്തോഷമേയുള്ളു. ശാസ്ത്ര ലോകത്തിന് നല്കുന്ന സംഭാവനകളുടെ കൂട്ത്തില് വീട്ടില് അടുപ്പു പുകയാനുള്ള വകയെന്തെന്കിലുമൊക്കെ ഉണ്ടാക്കിത്തരാത്തതിലെ അവര്ക്ക് പരാതിയുള്ളു.തേങ്ങാ പറിക്കാനുള്ള യന്ത്രം,പശൂനെ കറക്കാന്ള്ള യന്ത്രം തുടങ്ങി അദ്ദഹത്തിന്റെ തലയിലെ നരച്ച രോമങ്ങളുടെ കിരീടത്തില് പൊന്തൂവലുകളും ഏറെയാണ്.

ബീഡി വലിക്കുന്ന,കട്ടന്ചായ കുടിക്കുന്ന ഒന്നാംതരം കമ്മൂണിസ്റ്റ്കാരനായിരുന്നു രാമേട്ടന്. സർവ്വോപരി നാട്ടിലെ പേരെടുത്ത ആശാരിയും (രാമേട്ടന് പണിഞ്ഞ കട്ടില് ആട്ട്കട്ടിലിനേക്കാള് നന്നായി ആടും എന്നാണ് അസൂയക്കാര് പറയുന്നത്,ചുമ്മാതാണ്.രാമേട്ടന് ഈ പ്രൊഫഷന് വിടാന് ഇതൊക്കെത്തന്നെയാണ് കാരണവു.). കണ്ടവന്റെ വെള്ളരിക്കണ്ടത്തില് പശുവിനെ മേയാന് വിടുന്ന പോലെ,കേന്ദ്രസര്ക്കാറ് പെട്രോളിയം കമ്പനികളെ കയറൂരി വിട്ടതോടെ-രാമേട്ടന് ഇപ്പോളൊരു വലത് അനുഭാവിയാണ്.കാരണം,മുട്ടിന് മുട്ടിന് പെട്രോളിനും ഡീസലിനും വില കൂട്ടിത്തൊടങ്ങിയപ്പോഴാണല്ലോ അങ്ങോരുടെ സൌഭാഗ്യം തെളിഞ്ഞത്.ഇന്നലെ ഒന്നു വിളിച്ചു പറഞ്ഞതേയുള്ളു ഇന്ന് രാവിലെ 10മണിക്ക് സർവ പത്രക്കാരു ചാനലുകാരും രാമേട്ടന്റ വീട്ിലെത്തും-രാമേട്ടനുണ്ടാക്കിയ പച്ചവെള്ളത്തിലോടുന്ന വണ്ടി കാണാന്.
(രാമേട്ടന്റെ വീടിനു മുമ്പിലെ ചുമരില് A.K.Gയുടെ ഫോട്ടോക്കപ്പുറത്ത് ഇപ്പോ ഒരു താടിവച്ച തൊപ്പിക്കാരന്റെ പടം കൂടിയുണ്ട്)

നേര പത്തുമണിയാവുന്നതിന് മുമ്പ് തന്നെ വീട്ടുമുറ്റത്ത് മാധ്യമപ്രവര്ത്തകരുടെ തിരക്ക് തുടങ്ങി.ആള്ക്കൂട്ടം കണ്ട് നാട്ടുകാരും 'രാമേട്ടന് തട്ടിപ്പോയോ?' എന്നറിയാന് അങ്ങോട്ടേക്ക് ഒഴുകിയെത്തി.ആകെക്കൂടി ഒരുത്സവത്തിനുള്ള ആളുണ്ട് വീട്ടുമുറ്റത്ത്.രാമേട്ടനാകട്ടെ വീട്ടിനകത്ത് വാതിലടച്ച് പ്രാര്ത്ഥനയിലാണ്.നാസയിലെ സയന്റിസ്റ്റുകള് റോക്കറ്റ് വിടുന്നതിന് മുമ്പ് ഗണപതിക്ക് തേങ്ങയടിക്കാറുണ്ടെന്ന് മൂപ്പര് കേട്ടിട്ട്ണ്ട്. തേങ്ങയടിച്ചില്ലെങ്കിലും വിഘ്നേശ്വരന്റെ ശിവകാശി ഫോട്ടോയ്ക്ക് മുന്നില് രണ്ട് സൈക്കിള് ചന്ദനത്തിരി കത്തിച്ചു വച്ചിട്ടുണ്ട്.

ണിം ണിം ണിം
ചുമരിലെ വയസ്സന് ക്ളോക്ക് മൂന്നടിച്ചു.സമയം പത്തുമണിയായി(കാരണവര് കണക്കിലല്പം പിറകോട്ടാണ്).

വീടിന്റെ മുന്വാതില് തുറന്നതും, കണ്ണഞ്ചിപ്പിച്ചു കൊണ്ട്,പത്തോ പതിനഞ്ചോ ഫ്ളാഷുകള് ഒരുമിച്ച് മിന്നി.നീണ്ട് വന്ന മൈക്കുകളോടായി മനപാഠം പഠിച്ച വാക്കുകള് രാമേട്ടന് ഉരുവിട്ടു.

''പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വര്ദ്ധിച്ച് കൊണ്ടിരിക്കണ ഈ സാഹചെര്യത്തില് പച്ചവെള്ളംത്തിന്റെ സഹായം കൊണ്ട് മാത്രം ഓട്ന്ന ഒര് വണ്ടി ഞാന്,മാാസങ്ങളായി പണിയെട്ത്തിട്ട്, ഉണ്ടാക്കീട്ട്ണ്ട്. ഒര് ബോട്ടില് പച്ചവെള്ളംം കൊണ്ട് ഡ്രൈവറടക്കം മൂന്ന് പേര്ക്ക് സൌകര്യം പോലെ പത്തോ ഇരിപതോ കലോമീറ്റര് പോവ്വാം''

''വണ്ടിയെവിടെ?''ഏവരും തിരക്ക് കൂട്ടിത്തുടങ്ങി.

രാമേട്ടൻ മുന്നില്,മാധ്യമപ്പടയും നാട്ടുകാരും പിന്നില്;ഒരു ജാഥ തൊട്ടടുത്ത ഗ്രൌണ്ടിനടുത്തേക്ക് നീങ്ങി.ഗ്രൌണ്ടിന്റെ മൂലയില് നീല ടാര്പോളിന് ഷീറ്റ് കൊണ്ട് മൂടിയിരിക്കുന്ന വസ്തുവിനരികിലേക്ക് രാമേട്ടൻ നടന്നടുത്തു,ഷീറ്റ് ദൂരേക്ക് വലിച്ച് മാറ്റി.

മുന്നില് ഒന്നും പിന്നില് രണ്ടും സൈക്കിള് ചക്രങ്ങള്. പിറകില് രണ്ട് പേര്ക്ക് ഇരിക്കാാനൊരു സീറ്റ്.മുന്നിലിരുന്ന് ചവിട്ടാന് പാകത്തില് പെഡല്.കണ്ടാലൊരു സൈക്കിള് റിക്ഷ.
ഇതിലെവിടെയാണ് എന്ജിന്?
കൂടി നിന്നവരുടെ ആശങ്ക അവസാനിപ്പിച്ചു കൊണ്ട് രാമേട്ടന് മുന്സീറ്റില് കയറിയിരുന്ന് ആഞ്ഞു ചവിട്ടിത്തുടങ്ങി.വട്ടത്തില് ചവിട്ടിയപ്പോള് വണ്ടി നീളത്തില നീങ്ങിത്തുടങ്ങി.ഗ്രൌണ്ടിനെ അഞ്ചാറ് വട്ടം വലം വച്ച ശേഷം ആള്ക്കൂട്ടത്തിനു മുന്നില് വന്ന് വണ്ടി നിന്നു.പിന്സീറ്റില് വച്ചിരുന്ന ഒരു കുപ്പി വെള്ളമെടുത്ത് പകുതിയോളം വായിലേക്ക് കമഴ്ത്തിയതിനു ശേഷം രാമേട്ടൻ മൊഴിഞ്ഞു,
''ദാഹിക്കുമ്പം എടയ്ക്കെടക്ക് എടുത്ത് കുടിച്ചാല് മതി,എത്ര ദൂരം വേണെങ്കിലും ഇങ്ങനെ ഒാടിക്കാം.പെട്രോളും വേണ്ട ഡീസലും വേണ്ട.. വെറും പച്ചവെള്ളം മാത്രം മതി.''

ആളെ ആസാക്കണ പരിപാടിയായിപ്പോയെന്ന് അരിശപ്പെട്ട് വാര്ത്താത്തൊഴിലാളികളും ഇന്നലെ വരെ യാതോരു കുഴപ്പവുമില്ലാതിരുന്ന രാമേട്ടന് ഈ അവസ്ഥ വന്നല്ലൊ എന്ന് പരിതപിച്ച് നാട്ടുകാരും പിരിഞ്ഞു. പണിമുടക്ക് ദിനത്തിലേക്ക് വേറിട്ടൊരു സ്റ്റോറിയായല്ലോ എന്ന് സന്തോഷിച്ച് മനോരമാന്യൂസിന്റെ റിപ്പോര്ട്ടറും ക്യാമറാമാനും അവിടെ ബാക്കി നിന്നു.

4 comments: