Dec 24, 2012

താൻ താൻ നിരന്തരം..

പ്രജീഷിനെ ട്രെയിൻ കയറ്റി വിട്ട് ഞാൻ പ്ലാറ്റ്ഫോർമിലൂടെ തിരിച്ച് നടന്നു.
 സമയം രാത്രി ഒമ്പത് മണി.
പെട്ടെന്നു പിന്നിൽ നിന്നൊരു വിളി.
"ചേട്ടാ, ഇതേതാ വണ്ടി?"
പുറത്തൊരു ഹിഡുമ്പൻ ബാഗ്,ചെവിയിൽ ഇയർഫോൺ. ഇവനൊക്കെ ചെവിയിൽ ഇതും വച്ചോണ്ടാണോ എന്തോ ജനിച്ചുവീണത്.
എന്നേക്കാളും പ്രായം കാണും.
എന്നിട്ട് 'ചേട്ടാ',ഇതേതാ വണ്ടീന്ന്..

"തീവണ്ടി"
ഉത്തരോം പറഞ്ഞ് ഞാൻ ശ്ശടേന്ന് തിരിഞ്ഞു നടന്നു.
മനസ്സിനു എന്തെന്നില്ലാത്ത ഒരു സുഖം, ആഹഹാ..

ബസ്-സ്റ്റോപ്പിൽ എത്തിയപ്പോ, ഒരു ബസ് വിട്ടൂ വിട്ടില്ലാന്നു പറഞ്ഞ് അവിടെ നിപ്പുണ്ട്.
ബോർഡ് നോക്കാനൊന്നും സമയമില്ല.
ഓടിച്ചെന്ന് ഡോറിനടുത്തിരിക്കുന്ന ആളോട് ചോദിച്ചു,
"ചേട്ടാ , ഇതേതാ ബസ്സ്?"

"സ്റ്റേറ്റ് ബസ്സ്"

നീങ്ങിത്തുടങ്ങിയ ബസ്സിന്റെ പിറകിലെ ബോർഡ് ഞാൻ വായിച്ചു.
"അട്ടക്കുളങ്ങര"
നമുക്കു പോവാനുള്ള ബസ്സ് തന്നെ. ഇനിയിപ്പം അടുത്തത് വരാൻ മണിക്കൂറൊന്നു കഴിയും.
കൊടുത്താൽ കൊല്ലത്തല്ല ഏത് കോത്താഴത്തും കിട്ടും

11 comments:

  1. Replies
    1. ഇനിയും വരണം, പ്രോത്സാഹനത്തിനു പ്രത്യേക നന്ദി

      Delete
  2. ഹഹ
    കൊടുത്താ കൊല്ലത്തും കിട്ടും, അട്ടക്കുളങ്ങരേലും കിട്ടും

    ReplyDelete
    Replies
    1. അതെപ്പോഴും അങ്ങനെ വേണമല്ലോ :)

      Delete
  3. രാഹുലെ, കലക്കി.... ഒരുപാടു പണി കിട്ടി കാണുമല്ലോ എല്ലാം ഇങ്ങോട് പോരട്ടെ :P

    Rethish P.S

    ReplyDelete
    Replies
    1. :) തിരിച്ച് വരുമ്പം അമേരിക്കേലെ കഥകൾ പറഞ്ഞ് തന്നേക്കണം

      Delete
  4. ഹ്ഹ്ഹ്.. ;) വെല്‍ഡണ്‍ മൈ ബോയ്..

    ReplyDelete