Feb 11, 2012

മരണത്തിന്റെ പ്രവാചകൻ?

കള്ളിമുൾക്കാട്ടിലോരോന്നിലും
ഓരോ പുതുനാന്പു കിളിർക്കുന്പോഴും
നീയാശിക്കുംും അവയിലെന്കിലും
മുള്ളുകൂൾ കാണ്കയില്ലെന്ന്
വിരിഞ്ഞവ,
പണ്ടത്തേക്കാളേറെ കൂർത്തതും
പിന്നെ പിന്നെ വിഷം പുരണ്ടതും ,
നിന്നെ നോക്കി കൊഞ്ഞനംകുത്തി.
പിഴുതെറിയാൻ ശ്രമിച്ചു നിന്റെ നഗ്നമായ
കൈകൾ മുറിഞ്ഞതും
ഇറ്റ് വീഴുന്ന ചോരത്തുള്ളികള്ക്ക്
ചെന്നായ്ക്കൂട്ടമാർത്തതും ബാക്കി
ഇനിയേതു കൂട്ടിലൊളിക്കും?

(ഹംസ കഷ്ഗരിമാർക്ക് സമർപ്പണം )

3 comments:

  1. ചവറു കവിത

    ReplyDelete
  2. ഹംസ കഷ്ഗരിയുമായി ബന്ധപ്പെട്ട വാർത്തകള് കണ്ടപ്പോ ഇത് പോലെ ക്രൂശിക്കപ്പെട്ട പലരെയും ഒാർത്ത് പോയി. മതങ്ങളുടെയും ദൈവങ്ങളുടേയും പിടിയില് നിന്ന് എന്ന് നാ രക്ഷപ്പെടും എന്നാലോചിച്ചപ്പോള് അറിയാതെ തോന്നിയ ആവേശത്തില് എഴുതിപ്പോയതാണ്.ഇഷ്ടപ്പെട്ടില്ലെന്കില് ക്ഷമിക്കുക അപരിചിതനായ സുഹൃത്തേ..കവിത ചവറെന്കിലും (കവിത? :) ) പറയാന് ശ്രമിച്ചത് ചവറല്ലാത്തൊരു കാര്യമാണെന്ന് ഞാന് വിശ്വസിക്കുന്നു..നന്ദി ഇനിയും വരിക

    ReplyDelete
  3. Nalla Kavitha. abhinandhanangal.

    ReplyDelete